ആലപ്പുഴ:തിരുവമ്പാടി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കർക്കടക വാവ് ആചരണത്തിന്റെ ഭാഗമായി എല്ലാ വ്യാഴാഴ്ചകളിലും നടന്നു വരുന്ന നാരായണീയ പാരായണത്തിന് നാളെ കളർകോട് ചിന്മയ വിദ്യാലയം പ്രിൻസിപ്പൽ ഡോ. രേഖ ഭദ്ര ദീപം തെളിക്കും. സത്രം ആരംഭിക്കുന്ന 31 ന് മുമ്പായി 26 മുതൽ 30 വരെ നിത്യവും വിവിധ സമിതികളുടെ നേതൃത്വത്തിൽ നാരായണീയ പാരായണം നടക്കും.31 ന് രാമായണ പാരായണ മത്സരം .31 ന് വൈകിട്ട് 6 ന് തിരുവനന്തപുരം തെക്കേ മഠം അച്യുത ഭാരതി സ്വാമിയ്യാർ സത്രത്തിന് ഭദ്ര ദീപം തെളിച്ച് ഉദ്ഘാടനം നിർവ്വഹിക്കും. ആഗസ്റ്റ് 1മുതൽ 3 വരെയാണ് നാരായണീയ സത്രം. 1,2 3 തീയതികളിൽ രാവിലെ 7 മുതൽ 8.15 വരെ സഹസ്ര നാമ ജപം,ഉച്ചയ്ക്ക്12 നും 3.30 നും പ്രഭാഷണം പ്രഭാഷണം, വൈകിട്ട് ദശകം പാരായണം. 3 ന് രാത്രി 6 ന് സത്ര സമർപ്പണം. കർക്കടക വാവിനോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ നടത്തുന്ന വിശേഷാൽ പൂജകൾക്ക് ആഗസ്റ്റ് 1 ന് തുടക്കം കുറിക്കും. 1,2 തീയതികളിൽ രാവിലെ 7 മുതൽ 12 വരെ സുകൃത ഹോമം, പ്രതിമാ ശുദ്ധി, സഹസ്ര നാമാദി പുഷ്പാഞ്ജലികൾ,വൈകിട്ട് 5.30 മുതൽ 7.30 വരെ വലിയ ഭഗവതി സേവ, ലളിത സഹസ്ര നാമ പുഷ്‌പാഞ്ജലികൾ. 3, 4 തീയതികളിൽ രാവിലെ 7 മുതൽ 12 വരെ തിലഹവനം.വൈകിട്ട് 5.30 മുതൽ 7.30 വരെ വലിയ ഭഗവതി സേവ, ലളിത സഹസ്ര നാമ പുഷ്പാഞ്ജലികൾ. 4 ന് രാവിലെ 3 മുതൽ പിതൃബലി തർപ്പണം,4 ന് ഗണപതി ഹോമം,5 മുതൽ തില ഹവനം,10 ന് സായുജ്യ പൂജ , വൈകിട്ട് മഹാ ദീപാരാധന. പൂജകൾക്ക് കണ്ണ മംഗലത്തില്ലത്ത് ബ്രഹ്മദക്തൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.