ഹരിപ്പാട്: കോൺഗ്രസ് കാർത്തികപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് പടിക്കൽ ധർണ നടത്തി. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ.എം.ലിജു ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗവും ഡി.സി.സി വൈസ് പ്രസിഡന്റുമായ ജോൺ തോമസ് മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുരേഷ് രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജേക്കബ് തമ്പാൻ, മുഞ്ഞിനാട്ട് രാമചന്ദ്രൻ , ബ്ലോക്ക് പ്രസിഡന്റ് ഷംസുദ്ദീൻ കായിപ്പുറം, ജി.രഞ്ജിത്, ജി.സുരേഷ്,ആർ.റോഷിൻ, നാഥൻ, ബിനു ഷാംജി, ശാർങൻ, ബോധിസത്തമൻ,പി.ശ്രീവല്ലഭൻ എന്നിവർ സംസാരിച്ചു.