sf

പൂച്ചാക്കൽ : കോൺഗ്രസ് തൈക്കാട്ടുശ്ശേരി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും ചികിത്സാ ധനസഹായ വിതരണവും നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പി. ടി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി ജനറൽ സെക്രട്ടറി ടി. കെ പ്രതുലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി സി.ഗോപിനാഥ്, മുൻ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എം.ആർ.രവി എന്നിവർ ചികിത്സധനസഹായം വിതരണം ചെയ്തു. അഡ്വ. എസ് രാജേഷ്, കെ. എം. ഹബീബ്, സി. പി വിനോദ് കുമാർ, കെ. എ സുധാകരൻ, ജിനീഷ് ലാൽ തുടങ്ങിയവർ സംസാരിച്ചു