മാന്നാർ: പാവുക്കരപ്പള്ളി യുവജനപ്രസ്ഥാനത്തിന്റെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനം നിരണം ഭദ്രാസന യുവജന പ്രസ്ഥാന വൈസ് പ്രസിഡന്റും, ഇടവക മുൻ വികാരിയുമായ ഫാ.ജെയിൻ സി.മാത്യു നിർവഹിച്ചു. ഇടവക വികാരി ഫാ.ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഇടവക ട്രസ്റ്റി തോമസ് തങ്കച്ചൻ, സെക്രട്ടറി വിജു പി.ജി, അനൂപ് വി.തോമസ്, ഷാരോൺ തോമസ്, ഷോൺ സാം, അഖിൽ ചാക്കോ, ടെസ്സി ജോൺ എന്നിവർ പ്രസംഗിച്ചു. നിരണം ഭദ്രാസനത്തിലെ ഏറ്റവും മികച്ച യൂണിറ്റിനുള്ള പുരസ്ക്കാരം കഴിഞ്ഞ രണ്ട് വർഷങ്ങളിലും തുടർച്ചയായി പാവുക്കരപ്പള്ളി യുവജനപ്രസ്ഥാനമായിരുന്നു കരസ്ഥമാക്കിയത്.