ആലപ്പുഴ : നഗരത്തിലെ എൽ.പി സ്കൂളിലെ വിദ്യാർത്ഥി സഹപാഠി നൽകിയ ഗുളിക കഴിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസമാണ് സംഭവം. അമ്മയുടെ രക്തസമ്മർദ്ദത്തിനുള്ള ഗുളികയാണ് വീട്ടുകാർ കാണാതെ സ്കൂളിൽ കൊണ്ടു വന്ന് സഹപാഠിക്ക് നൽകിയത്. ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ച വിദ്യാർത്ഥിയെ പിന്നീട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ചികിത്സ നൽകി പിന്നീട് വിട്ടയച്ചു.