അമ്പലപ്പുഴ : പണം കണ്ടെത്താൻ വഴിയില്ലാതായതോടെ നിർദ്ധനയുവാവിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകുന്നു.
അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ഉമാപറമ്പ് വീട്ടിൽ കൃഷ്ണകുമാറാണ് (കണ്ണൻ-42) രോഗാവസ്ഥയിൽ കഴിയുന്നത്.
കൃഷ്ണകുമാറിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ട് ഒന്നരക്കൊല്ലമായി. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. ശസ്ത്രക്രിയക്കും തുടർചികിത്സകൾക്കുമായി 30 ലക്ഷം രൂപയാണ് വേണ്ടത്. ഈമാസം അവസാനമെങ്കിലും ശസ്ത്രക്രിയ നടത്തിയേ തീരൂവെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇതിനായി സുമനസുകളുടെ കരുണതേടുകയാണ് നിർദ്ധനകുടുംബം. ആലപ്പുഴ പിച്ചു അയ്യർ ജംഗ്ഷനിലെ ഇലക്ട്രിക് കടയിൽ സെയിൽസ്മാനായി ജോലിനോക്കി വരികയായിരുന്നു കൃഷ്ണകുമാർ. പെട്ടെന്നൊരുദിവസം തലകറക്കമുണ്ടായി ചികിത്സ തേടിയപ്പോഴാണ് വൃക്കകൾ തകരാറിലാണെന്നറിഞ്ഞത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തേണ്ടത്. . ഭാര്യ സുമിത്രയും 12 വയസുള്ള മകളും നാലുവയസുള്ള മകനുമടങ്ങുന്നതാണ് കൃഷ്ണകുമാറിന്റെ കുടുംബം. ചികിത്സ തുടങ്ങിയതോടെ ജോലിക്കുപോകാൻ സാധിക്കാതെ ഇദ്ദേഹത്തിന്റെ വരുമാനം നിലച്ചു. കൃഷ്ണകുമാറിന്റെ പേരിൽ ഫെഡറൽ ബാങ്ക് കളർകോട് ശാഖയിൽ 12690100185978 നമ്പർ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ട്. ഐ.എഫ്.എസ്.സി :FDRL0001269. ഗൂഗിൾപേ നമ്പർ: 9809887155.