അമ്പലപ്പുഴ : നിർമ്മിത ബുദ്ധിയുടെ ഈ കാലത്ത് നാളെയുടെ വെല്ലുവിളി നേരിടാൻ യുവതയേ സജ്ജമാക്കണമെങ്കിൽ പാഠ പുസ്തക പഠനത്തിനപ്പുറം ലോകത്തിന്റെ മാറ്റങ്ങളും, ചലനങ്ങളും ഉൾക്കൊണ്ട് സമയബന്ധിതമായി പരിശീലനം നൽകിയാൽ മാത്രമേ നമ്മുടെ കുട്ടികളെ ലോകത്തിനു മുന്നിൽ എത്തിക്കാനാവൂവെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധൻ ആൽഫ ജിനിയസ് ഇന്റഗ്രേറ്റഡ് സ്കൂൾ ചെയർമാൻ റോജസ് ജോസ് അഭിപ്രായപ്പെട്ടു. ജൂനിയർ ജയ്സിസ് യുവശക്തി വാരാചരണത്തിന്റെ മൂന്നാം ദിവസം ആലപ്പുഴ സെന്റ് ആന്റണിസ് ഗേൾസ് ഹൈ സ്കൂളിൽ നടന്ന "എംപവറിംഗ് യൂത്ത്- ഫുച്ചർ ട്രെയിനിംഗ് " വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജൂനിയർ ജയ്സിസ് സോൺ പ്രസിഡന്റ് റിസാൻ നസീർ അദ്ധ്യക്ഷനായി .സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ.എ. അലക്സാണ്ടർ ,ജെ.സി.ഐ പുന്നപ്ര പ്രസിഡന്റ് മാത്യു തോമസ്, സോൺ നിർവഹണ സമിതി അംഗം പി. അശോകൻ,ജെ. ജെ. ലോം പ്രസിഡന്റ് മാരിയ മറിയം,പ്രോഗ്രാം ഡയറക്ടർ റയാൻ. എ.നസീർ തുടങ്ങിയവർ സംസാരിച്ചു.