ചെന്നിത്തല: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ചെന്നിത്തല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ യുദ്ധവിജയത്തിന്റെ സിൽവർ ജൂബിലി അനുസ്മരണവും പൊതുസമ്മേളനവും 26ന് നടക്കും. ചെന്നിത്തല വിമുക്തഭട ഭവനിൽ രാവിലെ 9ന് നടക്കുന്ന സമ്മേളനം റിട്ട.ലഫ്.കേണൽ ടി.ജോൺ ബഹനാൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ബഹനാൻ ജോൺ മുക്കത്ത് അദ്ധ്യക്ഷത വഹിക്കും.