എരമല്ലൂർ : അസോസിയേഷൻ ഒഫ് ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ് കേരള അരൂർ യൂണിറ്റിന്റെ പത്താമത് വാർഷികവും പൊതുസമ്മേളനവും അരൂർ കളപ്പുരയ്ക്കൽ ആഡിറ്റോറിയത്തിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് വി.വി.വിജേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി രാധാലയം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.ഐ പി.ബാബു ജോൺ മുഖ്യ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി എസ്.ഷിജികുമാർ എസ് എസ് എൽ സി, പ്ളസ് ടൂ അവാർഡ് ദാനം നിർവ്വഹിച്ചു. സെക്രട്ടറി കെ.കെ.രാജേഷ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പി.എ.അഫീർ,കെ.എ.ജോണി,റ്റി.അപ്പുക്കുട്ടൻ,ആർ.രാജൻ എന്നിവർ സംസാരിച്ചു.എൻ.ആർ.രാജേഷ് നന്ദിയും പറഞ്ഞു.