കായംകുളം: കവിയും അദ്ധ്യാപകനുമായിരുന്ന പുഷ്പാലയം പുഷ്പകുമാറിന്റെ ഒന്നാം ചരമവാർഷികം കണ്ടല്ലൂർ കലയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ അഞ്ചിന് ആചരിക്കും.ആലോചനായോഗത്തിൽ പ്രസിഡന്റ് സദാലിയക്കത്ത് അദ്ധ്യക്ഷത വഹിച്ചു. ചേപ്പാട് രാജേന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. പുഷ്പ കുമാറിന്റെ നാമധേയത്തിൽ സാഹിത്യ അവാർഡും സ്മൃതി മണ്ഡപവവും നിർമ്മിക്കുന്നതിനും യോഗം തീരുമാനിച്ചു. സോണിശങ്കർ ചെയർമാനായും കെ.മനോഹരൻ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.