അമ്പലപ്പുഴ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അമ്പലപ്പുഴ മേഖലയുടെ ആഭിമുഖ്യത്തിൽ ചാന്ദ്രമനുഷ്യ പര്യടനം സംഘടിപ്പിച്ചു. പുന്നപ്ര യു.പി.എസ്, ജെ.ബി.എസ്, അറവുകാട് എൽ.പി.എസ്, ഹൈസ്ക്കൂൾ, പറവൂർ ജി.എച്ച്.എസ്, കളർകോട് യു.പി.എസ് എന്നിവിടങ്ങളിലായിരുന്നു പര്യടനം. തിരുവാമ്പാടി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സെനദിൻ സിദാൻ ആണ് ചാന്ദ്രമനുഷ്യനായി ഒരുങ്ങിയത്. കുട്ടികളുമായി സംവാദവും നടത്തി. ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ, മേഖല സെക്രട്ടറി ഷാജി ഗ്രാമദീപം, പ്രസിഡന്റ് ബിജിമോൾ, കമ്മറ്റി അംഗങ്ങളായ ഉപേന്ദ്രൻ, രാമചന്ദ്രൻ,ബർക്കത്ത്, ശരത്, ഷെറിന, ഗിരി പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.