ചാരുംമൂട്: സോൾജിയേഴ്സ് ഒഫ് ഈസ്റ്റ് വെനീസ് ചാരിറ്റബിൾ സൊസൈറ്റിയുടെ 6-ാമത് വാർഷികം പൗലോസ് മാർ പക്കോമിയോസ് ശാലേം ഭവനിൽ എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് മനോജ് കരിമുളയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ശാലോം ഭവൻ അന്തേവാസികൾക്കായി സംഘടനയുടെ ഉപഹാരമായി ടെലിവിഷൻ സെറ്റും എം.എൽ.എ കൈമാറി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.കെ.ആർ. അനിൽകുമാർ, ഷീബാ സതീഷ്, പഞ്ചായത്തംഗം സജി പുത്തൻവിള,ശാലേം ഭവൻ ഡയറക്ടർ ഫാ.സോനു ജോർജ്, സംഘടനാ അസി.ട്രഷറർ അനിൽകുമാർ ചെറുതന, ട്രഷറർ ദയാനന്ദൻ നടുവട്ടം എന്നിവർ സംസാരിച്ചു.