ഹരിപ്പാട്: കാലവർഷ സമയങ്ങളിൽ പണിയില്ലാതെ ദുരിതത്തിലാകുന്ന മരപ്പണി തൊഴിലാളികൾക്ക് 50 കിലോ സൗജന്യ റേഷൻ അനുവദിക്കണമെന്ന് ആൾ കേരള കാർപ്പന്റേഴ്സ് അസോസിയേഷൻ (എ.കെ.സി.എ) കാർത്തികപ്പള്ള താലൂക്ക് ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.ആറാട്ടുപുഴയിൽ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് പറവൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ അസി. സെക്രട്ടറി ജയമോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.ജി. കുമാർ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മാരൂർ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം പ്രഭകുമാർ കൊല്ലം, ജില്ല സെക്രട്ടറി തിലകരാജ്, ബഷീർ, ഷാജി,വിജയൻ, പ്രവീൺ, ശ്യാം എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വിജയൻ ( പ്രസിഡന്റ് ), പ്രവീൺ (ജില്ലാ സെക്രട്ടറി) ശ്യാം (ട്രഷറർ), ബഷീർ (അസി.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.