പൂച്ചാക്കൽ: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ചെറുകിട ഇടത്തരം വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണെമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂച്ചാക്കൽ യൂണിറ്റ് വിശേഷാൽ യോഗം ആവശ്യപ്പെട്ടു. വഴിയോര വാണിഭക്കാർ യഥേഷ്ടം നിരോധിത ക്യാരിബാഗുകൾ ഉപയോഗിക്കുമ്പോൾ കണ്ണടയ്ക്കുന്ന ഉദ്യോഗസ്ഥർ,ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ കഷ്ടപ്പെടുന്ന കച്ചവടക്കാരെ പീഡിപ്പിക്കുകയാണ്. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ചതുകൊണ്ട് പഞ്ചായത്തിന്റെ കീഴിലുള്ള ഹരിതകർമസേനയുടെ നിർബന്ധ കളക്ഷനുകളും നിർത്തലാക്കണം. ടി.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഗഫൂർ അദ്ധ്യക്ഷനായി. ചന്ദ്രൻ കൃഷ്ണാലയം, ഷണ്മുമുഖൻ നായർ , ജയൻ, സുരേഷ്, സിറാജൂദ്ദീൻ,പി.ടി.ജോസഫ് തുടങ്ങിയവർ സംസാരിച്ചു.