ഹരിപ്പാട്: സി.പി.എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കാല ജൈവപച്ചക്കറി കൃഷി സംഘാടക സമിതി യോഗം ഏരിയ സെക്രട്ടറി വി.കെ.സഹദേവൻ ഉദ്ഘാടനം ചെയ്തു. ഒ.എം.സാലി അദ്ധ്യക്ഷനായി. കെ.വിജയകുമാർ, ബി.കൃഷ്ണകുമാർ, ആർ.ഗോപി, എം.കെ.വേണുകുമാർ, പ്രൊഫ.കെ.പി.പ്രസാദ് എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളി ഏരിയയിലെ മുഴുവൻ ലോക്കൽ പ്രദേശത്തും രണ്ടേക്കർ സ്ഥലത്ത് വീതം ഓണക്കാല വിഷരഹിത പച്ചക്കറി കൃഷി ആരംഭിക്കാൻ യോഗം തീരുമാനിച്ചു.