ഹരിപ്പാട്: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഹരിപ്പാട് ഗാന്ധി സ്ക്കൊയറിൽ മേഖലാ സെമിനാർ നടക്കും. 27 ന് ഉച്ചക്ക് രണ്ടിന് ചണ്ഡാല ഭിക്ഷുകിയുടെ കാലിക പ്രസക്തി എന്ന സെമിനാർ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ സി .പ്രസാദ് അദ്ധക്ഷനാവും. സംഘം ദക്ഷിണ മേഖലെ സെക്രട്ടറി അഡ്വ സുരേഷ് കുമാർ വിഷയാവതരണം നടത്തും. ജില്ലാ പ്രസിഡന്റ് ഡോ.ബിച്ചു എക്സ് മലയിൽ , സെക്രട്ടറി വിശ്വൻ പടനിലം എന്നിവർ സംസാരിക്കും.