ആലപ്പുഴ: ഇരവുകാട് സ്‌നേഹദീപം വയോജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏഴ് ദിവസത്തേയ്ക്ക് കർക്കിടക ഔഷധ കഞ്ഞി വിതരണം ചെയ്യും. ഇരവുകാട് ടെമ്പിൾ ഒഫ് ഇംഗ്ലീഷ് സ്‌കൂളിൽ നടന്ന മെഡിക്കൽ ക്യാംപ് ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വൈ.എം.ഷീജ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ജിജി ജോൺ, ഡോ.ഡാർളി ജെയിംസ്, ഡോ.അരുൺ, ഡോ.ശബരി എന്നിവർ പങ്കെടുത്തു. കൗൺസിലർ സൗമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് ഓഫ് മാരാരി പ്രസിഡന്റ് ശിപി വിജയൻ മരുന്നു കഞ്ഞി വിതരണം ഉദ്ഘാടനം ചെയ്തു. ആയുർവേദ ഫിസിഷ്യൻ ഡോ.വിഷ്ണു നമ്പൂതിരി കർക്കിടക മാസത്തിലെ ആരോഗ്യ പാഠങ്ങൾ എന്ന വിഷയത്തിൽ സംസാരിച്ചു. ജ്യോതി മോഹൻ യോഗ ക്ലാസ് നയിച്ചു. വിനോദ് അഞ്ചുതെങ്ങിൽ, സത്യദേവൻ, ടി.പി.അനിൽ ജോസഫ്, കെ.കെ.ശിവജി, കെ.എം.ബഷീർ, അനിൽകുമാർ, കൃഷ്ണ കുമാർ, ഷാജി കോയാപറമ്പിൽ, സി.ടി.ഷാജി, നിർമ്മലാ ദേവി എന്നിവർ സംസാരിച്ചു. ഇന്ന് മുതൽ വൈകിട്ട് 5.30 മുതലായിരിക്കും സൗജന്യ ഔഷധക്കഞ്ഞി വിതരണവും യോഗ ക്ലാസ്സുമെന്ന് കൗൺസിലർ
സൗമ്യരാജ് അറിയിച്ചു.