മാന്നാർ: എന്റെ ചെങ്ങന്നൂർ സോഷ്യൽ മീഡിയ ഗ്രൂപ്പിന്റെയും പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ് നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി ചെങ്ങന്നൂർ അസി.എക്സൈസ് ഇൻസ്പെക്ടർ സജികുമാർ.പി ഉദ്ഘാടനം ചെയ്തു. പമ്പാ കോളേജ് പ്രിൻസിപ്പൽ ഡോ.ശ്രീകല.എസ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.പ്രിയമോൾ.പി, ശ്രീരാജ് വിജയൻ, അനീസ് നാഥൻ പറമ്പിൽ എന്നിവർ സംസാരിച്ചു. അനീഷ് ടി.എൻ സ്വാഗതവും ജോൺസൺ ജി.കെ നന്ദിയും പറഞ്ഞു.