പൂച്ചാക്കൽ: പാണാവള്ളി ശ്രീകണ്ഠശ്വരം എസ്.എൻ.ഡി.എസ്. വൈയു. പി സ്കൂളിലെ വായന മാസാചരണ സമാപന സമ്മേളനവും സാഹിത്യ വേദിയുടെ ഉദ്ഘാടനവും സാഹിത്യകാരി ദീപ ദിനേശ് നിർവ്വഹിച്ചു.സ്കൂൾ മാനേജർ അഡ്വ.എസ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഹരിചന്ദന ഗിരീഷിന്റെ 'കുഞ്ഞു മനസിലെ കവിതകൾ" എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും ദീപ ദിനേശ് നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ബി.ബീന,പി.ടി.എ പ്രസിഡന്റ് രമ്യലാൽ,സീനിയർ അദ്ധ്യാപിക എ.എസ്. സീമ എന്നിവർ സംസാരിച്ചു .