മാവേലിക്കര : ഗതാഗത പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ മാവേലിക്കര പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. എം.എസ് അരുൺകുമാർ എം.എൽ.എ അധ്യക്ഷനായി. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
മണ്ഡലത്തിലെ വിവിധപ്രദേശങ്ങളിലെ യാത്രാക്ലേശം ചർച്ചയായി.
നഗരസഭ ചെയർമാൻ കെ.വി ശ്രീകുമാർ, ഡോ.കെ.മോഹൻകുമാർ, സ്വപ്ന സുരേഷ്, കെ.ആർ അനിൽകുമാർ, ബിജി പ്രസാദ്, ഷീബ സതീഷ്, ജോ.ആർ.ടി.ഒ എം.ജി മനോജ്, കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ കൺട്രോളിങ് ഇൻസ്‌പെക്ടർ സി.വിജയക്കുട്ടൻ എന്നിവർ പങ്കെടുത്തു.