asdfasdf

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ഓണക്കാല പച്ചക്കറി കൃഷിക്കുള്ള തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.വി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ അമ്പിളി ദാസ് അദ്ധ്യക്ഷയായി . ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ഉല്ലാസ് , അസി. സെക്രട്ടറി സുധീർ, ജെ.എൽ.ജി കോർഡിനേറ്റർ സുരമ്യ, മാലിനി, രജിത, ലത,പ്രീത, യമുന, സജിനി ,സൈനബ എന്നിവർ പങ്കെടുത്തു. പച്ചമുളക്, വെണ്ട, തക്കാളി, ചീര, വഴുതന തുടങ്ങിയവയുടെ തൈകളാണ് വിതരണം ചെയ്തത്.