ph

കായംകുളം : കായംകുളത്ത് എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് ഒന്നിന് മനുഷ്യമതിൽ തീർക്കും. കഴിഞ്ഞ ദിവസം കൂടിയ സർവ്വകക്ഷി യോഗത്തിന്റേതാണ് തീരുമാനം.

കായംകുളം പട്ടണത്തിന്റെ നിലനിൽപ്പിനുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് യോഗം വിലയിരുത്തി. നിർണ്ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന സമരത്തിന് വിദ്യാർത്ഥി യുവജന തൊഴിലാളി രാഷ്ട്രീയ സംഘടനകളും വിവിധ മതസാമുദായിക സാംസ്കാരിക സംഘടനകളും പിന്തുണ നൽകി. നഗരസഭ ചെയർപേഴ്സൻ പി.ശശികല,വൈസ് ചെയർമാൻ ജെ.ആദർശ്, സമരസമിതി കൺവീനർ ദിനേശ് ചന്ദന ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.