അരൂർ: അരുർ പഞ്ചായത്തിലെ ഭരണസ്തംഭനത്തിനെതിരെ കോൺഗ്രസ് അരൂർ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു. ഡി.സി.സി അംഗം മജീദ് വെളുത്തേടൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.എ.അൻസാർ അദ്ധ്യക്ഷനായി.യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ വി.കെ.മനോഹരൻ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്തംഗങ്ങളായ സി.കെ.പുഷ്പൻ, എം. എൻ.സിമിൽ,പി.ആർ.ജ്യോതിലക്ഷ്മി, സുമ ജയകുമാർ,ഇബ്രാഹിംകുട്ടി, സിനിമോൾ മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.