ആലപ്പുഴ : കവി, സാഹിത്യകാരൻ, അദ്ധ്യാപകൻ, സാംസ്കാരിക രംഗങ്ങളിൽ സജീവസാന്നിദ്ധമായ ഡോ.അമ്പലപ്പുഴ ഗോപകുമാറിന്റെ അനുസ്മരണ സമ്മേളനം ആലപ്പുഴ എൻ.ബി.എസിൽ ഇന്ന് നടക്കും. എൻ.ബി.എസ് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വൈകിട്ട് 5.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. നെടുമുടി ഹരികുമാർ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ വിവിധ മേഖലയിലുള്ള പ്രമുഖർ പങ്കെടുക്കും.