kal

വള്ളികുന്നം: ഓച്ചിറ- താമരക്കുളം റോഡിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് പണിത കൽക്കുളത്താൽ പാലം പുനർ നിർമ്മാണത്തിന് 4.52 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചതോടെ കാലങ്ങളായുള്ള നാടിന്റെ സ്വപ്നം യാഥാർത്ഥ്യത്തിലേക്കടുക്കുന്നു. പാലം നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. സംസ്ഥാന ബഡ്ജറ്റിൽ ആണ് പാലം നിർമ്മാണത്തിന് തുക അനുവദിച്ചത്.

കാലപ്പഴക്കംമൂലം ഇപ്പോഴത്തെ പാലത്തിന്റെ അടിവശത്തെ കോൺക്രീറ്റ് പാളികളായി ഇളകിവീഴുന്ന സ്ഥിതിയിലാണ്. 60 വർഷത്തിലധികം പഴക്കം പാലത്തിനുണ്ട്. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ അഞ്ചോളം സർവീസ് ബസുകളും ഒട്ടനവധി സ്‌കൂൾ ബസുകളുമടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്.കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നു പോകാവുന്ന പാലത്തിന്റെ കൈവരികൾ തകർന്നതും വഴി വിളക്കുകൾ കത്താത്തതും അപകട സാദ്ധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.

''പാലം നിർമാണത്തിനുള്ള 4.52 കോടി രൂപയുടെ പദ്ധതിയ്ക്ക് സാങ്കേതിക അനുമതി ലഭിച്ചതോടെ ഉടൻ ടെൻഡർ പൂർത്തീകരിച്ച് പാലം പുനർനിർമിക്കും.

-എക്സി. എൻജിനിയർ, ബ്രി‌ഡ്ജസ് വിഭാഗം,ആലപ്പുഴ

കൽക്കുളത്താൽപ്പാലം

നീളം.........50 മീറ്റർ

ആകെ വീതി................................11 മീറ്റർ

വാഹന ഗതാഗതംത്തിന് ........7.5 മീറ്റർ

നടപ്പാത................... 3.5മീറ്റർ