ആലപ്പുഴ: കോഴിക്കോട്ട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകണമെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ ആവശ്യപ്പെട്ടു. സി.എം.പി ജില്ലാ കൺവൻഷൻ ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി. മുരളി അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.നിസാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. ബി.എസ്.സ്വാതി കുമാർ, കെ.എ.കുര്യൻ, എ. മുരളി, ചുനക്കര ഹനീഫ, കെ.ജി.ഷാജി, ഐ.ആർ.മുഹമ്മദ് റാഫി, എ.ഷഹന, ആശാ മുരുകൻ, ഡി.സാബു എന്നിവർ സംസാരിച്ചു.