
അമ്പലപ്പുഴ: പുന്നപ്ര വടക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും, അസീസി പാലിയേറ്റീവ് കാൻസർ കെയർ സെന്ററിലേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണവും നടത്തി. അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ജെ. ജോബ് ഉദ്ഘാടനം ചെയ്തു. ഫാ. ആന്റണി കട്ടിക്കാട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. വി. ഷാജി അദ്ധ്യക്ഷനായി . ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. എ. ഹാമീദ്, എ. ആർ.കണ്ണൻ, സാജൻ എബ്രഹാം, പി. ഉദയകുമാർ, എ. ജി. ഹരിചന്ദ്രൻ,പ്രിറ്റി തോമസ്,മിനിമോൾ, ഗീത രാജു, മേരി ഡെന്നിസ്, മറിയാമ്മ ഔസേപ്പ്, തമ്പി,ശ്രീകല, സ്മിത,കുഞ്ഞുമോൻ, പി. എസ്. ബോസ്, എ.എസ്. തോമസ് തുടങ്ങിയവർ സംസാരിച്ചു.