police

ആലപ്പുഴ : ജോലിഭാരം മൂലം പൊലീസുകാർ സേനയിൽ നിന്ന് ജീവനും കൊണ്ട് ഓടിരക്ഷപ്പെടുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് റിട്ട.ഡി.ജി.പി അലക്സാണ്ടർ ജേക്കബ് പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാദ്ധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊലീസ് സേനയിൽ ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയെന്താണെന്ന് സർക്കാരും ഉന്നത ഉദ്യോഗസ്ഥരും പരിശോധിക്കണം. ജോലിഭാരം മൂലം നാലുവർഷത്തിനുള്ളിൽ 81പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. 890പേർ അച്ചടക്ക നടപടി നേരിട്ടു. 193 സബ് ഇൻസ്പെക്ടർമാരിൽ 27പേർ ജോലിയിൽ പ്രവേശിച്ച് മാസങ്ങൾക്കുള്ളിൽ പ്യൂൺ,ക്ളക്ക് ജോലിയിലേക്ക് പോയി. 100പേർ ജോലിയിൽ പ്രവേശിച്ചാൽ ആറുമാസത്തിനുള്ളിൽ 25പേർ രാജിവയ്യ്ക്കുന്ന അവസ്ഥയാണെന്നും അലക്സാണ്ടർ ജേക്കബ് പറഞ്ഞു.