ഹരിപ്പാട്: കേരളത്തെ അവഗണിക്കുന്നതും തൊഴിലില്ലായ്മക്ക് പരിഹാരമില്ലാത്തതുമായ കേരള വിരുദ്ധ, യുവജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ ഡി.വൈ.എഫ്.ഐ ചിങ്ങോലി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമന്റെ കോലം കത്തിച്ചു. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി കെ.സിനുനാഥ്, പ്രസിഡന്റ് മിഥിൻ കൃഷ്ണ , വിപിന ചന്ദ്രൻ, സന്ദീപ് എന്നിവർ സംസാരിച്ചു.