ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്ര ഭരണ സമിതിയുടെ വിദ്യാഭ്യാസ സാമൂഹ്യക്ഷേമ പദ്ധതിയായ പരബ്രഹ്മ വിദ്യാജ്യോതി വിദ്യാഭ്യാസ പുരസ്കാര വിതരണം നടന്നു. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, പടനിലം എച്ച്.എസ്.എസിൽ നിന്ന് ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ രാധാകൃഷ്ണൻ രാധാലയം അദ്ധ്യക്ഷത വഹിച്ചു. വിദ്യാജ്യോതി പുരസ്കാരങ്ങൾ എം.എസ്.അരുൺകുമാർ എം.എൽ.എ വിതരണം ചെയ്തു. പ്രൊഫ.അച്യുത്ശങ്കർ എസ്.നായർ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരൻ സി. റഹിം മുഖ്യാതിഥിയായിരുന്നു. സൗഹൃദ കൊടുമുടിയിലേക്ക് പര്യവേഷണം നടത്തിയ 8-ാം ക്ലാസുകാരി അന്ന മേരി ഞാറയ്ക്കവേലിയെ ചടങ്ങിൽ ആദരിച്ചു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സ്വപ്ന സുരേഷ്, ജി.വേണു, സുശീല കുഞ്ഞമ്മ കുറുപ്പ്, സെക്രട്ടറി കെ.രമേശ് , ക്ഷേമകാര്യ കൺവീനർ വി.എസ്.നാണുക്കുട്ടൻ, ഖജാൻജി ശശിധരൻ പിളള, പി.അശോകൻ നായർ, ചിത്ര, ജി.എസ്. ശ്രീകല, ആൻസി ജോയ്, ഭാരവാഹികളായ രജിൻ എസ്. ഉണ്ണിത്താൻ, പി.പ്രമോദ്, മോഹനൻ നല്ല വീട്ടിൽ, കെ.മോഹൻകുമാർ, പി.കെ.ശിവരാജൻ , വിജേഷ് വിജയൻ, പി.കെ.ശിവരാമപിള്ള വി.ഉണ്ണികൃഷ്ണൻ, എം.അശോകൻ എന്നിവർ സംസാരിച്ചു.