ആലപ്പുഴ: ആലപ്പുഴ പോർട്ട് മ്യൂസിയ പരിസരത്ത് നിന്ന് ഇരുമ്പ് മോഷ്ടിക്കാൻ ശ്രമിച്ചയാൾ പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശി അലാവുദീൻ മിസ്ത്രിയെയാണ് (28) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെ ഇരുപത് കിലോ തൂക്കം വരുന്ന രണ്ട് ഇരുമ്പ് കഷ്ണങ്ങളുമായി കടന്നുകളയാൻ ശ്രമിച്ച പ്രതിയെ സെക്യൂരിറ്റി പിടികൂടുകയായിരുന്നു. തുടർന്ന് സൗത്ത് പൊലീസിൽ വിവരമറിയിച്ച് പ്രതിയെ കൈമാറി.