s

ആലപ്പുഴ: സർക്കാർ ജീവനക്കാർക്ക് ഒട്ടേറെ ആശ്വാസം പകരുന്ന കേന്ദ്ര ബഡ്ജറ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് എൻ.ജി.ഒ സംഘ് ജില്ലാസമിതി. ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാരിൽ നിന്നും ജീവനക്കാർക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ
ആദായനികുതി പരിധി മൂന്ന് ലക്ഷമായി വർദ്ധിപ്പിച്ചതും സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി 50,000 ത്തിൽ നിന്ന് 75,000 ആക്കി ഉയർത്തിയതും, ജീവനക്കാർക്ക് ആശ്വാസം പകരുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് കെ.എൻ.അജിത് കുമാർ, സെക്രട്ടറി കെ.ആർ.ദേവിദാസ്, ട്രഷറർ ടി.സന്തോഷ് എന്നിവർ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.