kb-jayachandranpilla

മാന്നാർ: റിട്ട.സബ് രജിസ്ട്രാർ കുട്ടംപേരൂർ പന്ത്രണ്ടാം വാർഡ് വൈഷ്ണവത്തിൽ (കുന്നയ്ക്കാട്ട് തെക്കേതിൽ) കെ.ബി.ജയചന്ദ്രൻ പിള്ള (66) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. കുട്ടംപേരൂർ ശ്രീ കാർത്യായനി ദേവീക്ഷേത്രം പ്രസിഡന്റ്, എസ്.കെ.വി ഹൈസ്കൂൾ മാനേജർ, കുട്ടംപേരൂർ 611-ാംനമ്പർ സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: ഉഷാകുമാരി.
മക്കൾ: വൈശാഖ് ജയൻ (ഓസ്ട്രേലിയ), വർഷ ജയൻ (ദുബായ്).