കായംകുളം: വ്യാജ പാസ്‌പോർട്ട് നിർമ്മിക്കാൻ ശ്രമിച്ചതിന് കായംകുളം എരുവ നായിക്കന്റെ പറമ്പിൽ വീട്ടിൽ ഷാഹുൽ ഹമീദ് കായംകുളം പൊലീസിന്റെ പിടിയിലായി. കൊച്ചിൻ പാസ്പോർട്ട് ഓഫീസറുടെ പരാതിയിൽ 1994 ൽ കായംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം

കായംകുളം ഡി വൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ കായംകുളം സി.ഐ. അരുൺ ഷാ, എസ്.ഐ മാരായ രതീഷ് ബാബു, നിസാം, പൊലീസുകാരായ സജു,അഖിൽ എസ്. ആനന്ദ് , ഷാൻ ഗോപകുമാർ, അൻഷാദ്, അനു, ഹാരിസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.