പൂച്ചാക്കൽ: കേന്ദ്ര ബഡജറ്റിലെ കേരളത്തോടുള്ള കടുത്ത അവഗണനയ്ക്കെതിരെ സി.പി.ഐ. പൂച്ചാക്കൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ പൂച്ചാക്കൽ ടൗണിൽ പ്രതിഷേധപ്രകടനവും സമ്മേളനവും നടത്തി. സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ബീന അശോകൻ അദ്ധ്യക്ഷയായി. ഷാജി.കെ. കുന്നത്ത് സ്വാഗതം പറഞ്ഞു. കെ. ബാബുലാൽ, അഡ്വ: വി. ആർ. രജിത, രാഗിണിരമണൻ, റഹീം പൂനശ്ശേരി എന്നിവർ സംസാരിച്ചു. കെ. ആർ. രജിമോൻ, പി.പി. ഷാജി, എം.ആർ. അശോകൻ, ഡി. സാബു എന്നിവർ നേതൃത്വം നൽകി.