ചേർത്തല: എസ്.എൻ.ഡി.പി യോഗം അരൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലുകുളങ്ങരയിൽ നടക്കുന്ന 170-ാം ഗുരുദേവ ജയന്തി ആഘോഷ പരിപാടികളുടെ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ചാവടി ഗുരുക്ഷേത്ര സന്നിധിയിൽ വച്ച് നടന്നു. 671-ാം നമ്പർ എരമല്ലൂർ ശാഖാ പ്രസിഡന്റും കൺസ്ട്രക്ഷൻ കമ്പനിയായ എച്ച്.2.എസ്.ആർ ഉടമയുമായ ഹരിഹരൻ ആദ്യ സംഭാവന മേഖലാ ചെയർമാൻ വി.പി.തൃദീപ് കുമാറിന് നൽകി ഉദ്ഘാടനം ചെയ്തു.ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ, മേഖലാ കൺവീനർ കെ.എം.മണിലാൽ, വൈസ് ചെയർമാൻമാരായ വി.എ. സിദ്ധാർത്ഥൻ,എൻ.ആർ.തിലകൻ, നിയുക്ത യോഗം ഡയറക്ട് ബോർഡംഗം വി.ശശികുമാർ, മേഖലാ കമ്മറ്റിയംഗങ്ങളായ ആർ. അജയൻ, ടി.സത്യൻ,684-ാം പറയകാട് ശാഖാ പ്രസിഡന്റ് ഉദയൻ എന്നിവർ പങ്കെടുത്തു.