ആലപ്പുഴ : എസ്.എൻ പുരം എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ എന്റെ കൗമുദി പദ്ധതിക്ക് തുടക്കമായി. കാരുണ്യ ഹോസ്പിറ്റൽ ഉടമ ഡോ.പ്രകാശനിൽ നിന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് സീന ഒ.എച്ച് പത്രം ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യുന്നു. മാരാരിക്കുളം എസ്.ഐ ജോസ് ദേവസി, റോട്ടറി ക്ലബ് അംഗങ്ങളായ വിനോജ്, ടി.വി.ബൈജു, അദ്ധ്യാപിക ഷൈമ കുട്ടപ്പൻ, ഗ്രീൻ സിറ്റി റോട്ടറി ക്ലബ് സെക്രട്ടറി ജയശങ്കർ, പ്രസിഡന്റ് രാജീവൻ, ട്രഷറർ പത്മകുമാർ ,എക്‌സൈസ് ഇൻസ്‌പെക്ടർ സന്തോഷ് ,കേരളകൗമുദി അസി.സർക്കുലേഷൻ മാനേജർ പി.കെ.സുന്ദരേശൻ എന്നിവർ പങ്കെടുത്തു.