ആലപ്പുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) 27 ന് ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും. രാവിലെ 10.30ന്
ഡി.ഇ.ഒ ഓഫിസ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാർച്ചയും ധർണയും സി.ഐ.ടി.യു സംസ്ഥാന കൗൺസിൽ അംഗം അഡ്വ. കെ.എസ്.അരുൺ കുമാർ ഉദ്ഘാടനം ചെയ്യും. 11 ഉപജില്ലകളിലെ 1500ലധികം അദ്ധ്യാപകർ പങ്കെടുക്കും. വാർത്തസേമ്മളനത്തിൽ കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.അനിത, ജില്ല ജോയിന്റ് സെക്രട്ടറിമാരായ ജിജോ ജോസഫ്, ടി.ജെ.അജിത്ത്, ട്രഷറർ ജെ.എ.അജിമോൻ എന്നിവർ പങ്കെടുത്തു.