ആലപ്പുഴ : കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിമാസ ചയതയദിന പ്രാർത്ഥാ ചടങ്ങുകൾക്ക് 26വർഷമായി നേതൃത്വം നൽകുന്ന ബേബിപാപാളിയെ , ദേവസ്വം പ്രാർത്ഥനാ സമിതി ആദരിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതീനടേശൻ ഉപഹാരം നൽകി ബേബിപാപാളിയെ ആദരിച്ചത്. ചടങ്ങിൽ പ്രഭാഷക കോട്ടയം ആശ പ്രദീപ്, സുമ വിശ്വംഭരൻ, തങ്കമണി രവീന്ദ്രൻ, ഭാസ്കരൻ, ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ, ദേവസ്വം മാനേജർ മുരുകൻ പെരക്കൻ, ജോയിന്റ് സെക്രട്ടറി ടി.കെ.അനിൽ ബാബു എന്നിവർ പങ്കെടുത്തു.