bf

ആലപ്പുഴ: ദൃശ്യമാദ്ധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ കൊടുക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി ജി.സുധാകരൻ. പണത്തിന് വേണ്ടി കാഴ്ചക്കാരെ കൂട്ടാനാണ് ചാനലുകളുടെ ശ്രമം. ഇതിലും ഭേദം കള്ളനോട്ടടിച്ച് ജീവിക്കുന്നതല്ലേ?

നല്ല കാര്യങ്ങൾ പറയുന്നവരെ നശിപ്പിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. പ്രാദേശിക പൊളിറ്റിക്കൽ ക്രിമിനലുകളുമായി ആലോചിച്ച് ചെയ്യുന്നതാണിത്. സ്വന്തം പാർട്ടിക്കെതിരെ പറയാൻ ഞാൻ മണ്ടനാണോ? ലോകകാര്യങ്ങൾ പറയുമ്പോൾ, അത് പാർട്ടിക്കെതിരെ എന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നും സുധാകരൻ കുറ്റപ്പെടുത്തി. ആലപ്പുഴയിൽ ആർ.എസ്.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ.സി.എസ് മണി ദിനാചരണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.