കായംകുളം: ഈക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദാർത്ഥികൾക്കുള്ള നെക്സസ് അവാർഡ് വിതരണം 28 ന് രാവിലെ 10 ന് കായംകുളം എസ്.എൻ.ഡി.പി ഹാളിൽ നടക്കും. എം.ജി.യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എ ഭരതനാട്യത്തിൽ രണ്ടാം റാങ്ക് നേടിയകലാമണ്ഡലം തേജസ്വി ഭക്തിനേയും അനുമോദിക്കും. കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. കായംകുളം നഗരസഭചെയർപേഴ്‌സൺ പി.ശശികല അദ്ധ്യക്ഷത വഹിക്കും.യു.പ്രതിഭ എം.എൽ.എ,സലിം സെയ്ദ്, വൈസ് ചെയർമാൻ ജെ. ആദർശ്, കെ.പുഷ്‌പദാസ്,ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ ,അജിത്കുമാർ.സി.ബി. രാജശ്രീ കമ്മത്ത് ,അരിതാ ബാബു, ആർ. പ്രസാദ്,കെ.ആർ.സോമരാജൻ എന്നിവർ പങ്കെടുക്കും.