ചേർത്തല:എസ്.എൻ.ഡി.പി യോഗം 438-ാം നമ്പർ കളവംകോടം ശാഖയിലെ കുടുംബ യൂണീറ്റ് സംഗമവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡ് വിതരണവും പഠനോപകരണ വിതരണവും 28ന് നടക്കും. കളവംകോടം ശക്തീശ്വര ക്ഷേത്ര ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കുന്ന സമ്മേളനം എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് എം.എം.ദിനമണി അദ്ധ്യക്ഷത വഹിക്കും.അവാർഡ് വിതരണം ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ നിർവഹിക്കും. ചികിത്സാ സഹായവും പഠനോപകരണ വിതരണവും യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ നിർവഹിക്കും. ശാഖ പ്രവർത്തകരെ മേഖല വൈസ് ചെയർമാൻ പി.ജി.രവീന്ദ്രൻ അഞ്ജലിയും കുടുംബ യൂണീറ്റിലെ മുതിർന്ന വ്യക്തികളെ മേഖല വൈസ് ചെയർമാൻ പി.ഡി.ഗഗാറിനും ആദരിക്കും.ശാഖ സെക്രട്ടറി പി.ജി.മനോഹരൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജി.പ്രസാദ് നന്ദിയും പറയും.