ആലപ്പുഴ: നഗരത്തിൽ തത്തംപള്ളി ഗ്രൗണ്ടിന്റെ മുൻവശം റോഡ് സൈഡിൽ നാളുകളായി നിർത്തിയിട്ടിരുന്ന മഹീന്ദ്ര ജീപ്പിന് തീ പിടിച്ചു. ഇന്നലെ വൈകിട്ട് 3.45നായിരുന്നു സംഭവം. വാഹത്തിനുള്ളിൽ പ്ലാസ്റ്റിക് വേസ്റ്റും ഒഴിഞ്ഞ മദ്യക്കുപ്പികളുമുണ്ടായിരുന്നു. അഗ്നിരക്ഷാ സേനയെത്തി തീ പൂർണമായി അണച്ചു. അസി. സ്റ്റേഷൻ ഓഫീസർ ബി.ജയപ്രകാശ്, അസി.സ്റ്റേഷൻ ഓഫീസർ ഗ്രേഡ് കെ.ആർ.അനിൽകുമാർ, ഫയർ ഓഫീസർമാരായ ജെ.എസ്.ശ്രീജിത്ത്, മുഹമ്മദ് നിയാസ്, കെ.ബി.ഹാഷിം, എസ്.കണ്ണൻ, വിവേക്, ജയകൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.