ambala

അമ്പലപ്പുഴ : ജൂനിയർ ജയ്സിസ് പുന്നപ്രയുടെ ആഭിമുഖ്യത്തിൽ പ്രിമിയർ ചെസ്സ് അക്കാദമി വേൾഡ് ചെസ്സ് ഫീസ്റ്റ അണ്ടർ 7 റാപ്പിഡ് ചെസ് ചാമ്പ്യൻ 2024 നൈതൽ ഡി.അൻസേരാ എന്നിവരെയും കേരള സ്റ്റേറ്റ് ഇന്റർ ക്ലബ്ബ് തയ്ക്വാണ്ട ചാമ്പ്യൻഷിപ്പ് ഗോൾഡ് മെഡൽ ജേതാവ് നിക്സിൻ പ്രീസ്റ്റിയേയും ആദരിച്ചു. സോൺ പ്രസിഡന്റ്‌ റിസാൻ എ.നസീർ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. മാരിയ മറിയം അദ്ധ്യക്ഷയായി. ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ്‌ ഡോ.ഷബിൻ ഷാ, ജെകോം സോൺ വൈസ് ചെയർമാൻ പി.അശോകൻ, മാത്യു തോമസ്, അങ്കിത് അവിട്ടം തുടങ്ങിയവർ സംസാരിച്ചു.