അമ്പലപ്പുഴ:കേപ്പിന്റെ കീഴിലുള്ള കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെന്റ് പുന്നപ്ര എൻ. എസ്. എസ് യൂണിറ്റ്, വണ്ടാനം മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക്, എച്ച് .ഡി. എഫ് .സി ബാങ്ക് ആലപ്പുഴ, സന്നദ്ധ രക്തദാന സമിതി സ്റ്റേറ്റ് കമ്മിറ്റി എന്നിവയുമായി ചേർന്ന് രക്‌തദാന ക്യാമ്പ് നടത്തി. ആലപ്പുഴ ആർ.ടി.ഒ യു ആർ. രമണൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. റൂബിൻ വി വർഗീസ്, സംസ്ഥാന സന്നദ്ധ രക്തദാന സമിതി പ്രസിഡന്റ് എം. മുഹമ്മദ് കോയ, സെക്രട്ടറി കെ. ആർ. സുഗുണനന്ദൻ എന്നിവർ സംസാരിച്ചു. 50ഓളം കുട്ടികൾ രക്തദാനം നടത്തി.