s

ആലപ്പുഴ : പി.പി .ചിത്തരഞ്ജൻ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ ഉൾപ്പെടുത്തി കാട്ടൂർ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിന് 35 ലാപ്ടോപ്പുകളും കളർ പ്രിന്ററുകളും നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് റോഷൻ റോബിൻ അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ സൈറസ് കെ.എസ് സ്വാഗതം പറഞ്ഞു.ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജർ വെരി റവ ഫാദർ നെൽസൺ തൈപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.