ആലപ്പുഴ: ബാങ്കോക്കിൽ നടക്കുന്ന ജൂനിയർ ഇന്റർനാഷണൽ ഫാഷൻഷോ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന, വളവനാട് സ്വദേശി ഏഴു വയസുകാരൻ അപ്പുണ്ണിക്ക് ജില്ലാ പഞ്ചായത്ത് ആദരവ് നൽകി .തിരക്കഥാകൃത്ത് ഷാജികുമാറിൽ നിന്ന് അപ്പുണ്ണി ആദരം ഏറ്റുവാങ്ങി .ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ.റിയാസിന്റെ നേതൃത്വത്തിൽ നടന്ന ആര്യാട് ഡിവിഷനിലെ 13 സ്‌കൂളിലെ കുട്ടികൾ എഴുതി പ്രകാശനം ചെയ്ത മഴവില്ല് മാഗസീൻ പ്രകാശന ചടങ്ങിൽ വച്ചാണ് അപ്പുണ്ണി ആദരം ഏറ്റുവാങ്ങിയത്.