ചേർത്തല : ചേർത്തല എം.എൽ.എയും കൃഷി മന്ത്രിയുമായ പി.പ്രസാദിന്റെ മെറിറ്റ് അവാർഡ് 'പൊൻകതിർ 2024' ജൂലായ് 27,28 ആഗസ്റ്റ് 4 എന്നീ തീയതികളിലായി വിതരണം ചെയ്യും. ചേർത്തല മണ്ഡല പരിധിയിൽ താമസിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കാണ് മെറിറ്റ് അവാർഡ് സമ്മാനിക്കുക. മണ്ഡലത്തിലെ 3 വേദികളിലായാണ് അവാർഡ് വിതരണം. ചേർത്തല നഗരസഭ,വയലാർ പഞ്ചായത്ത് എന്നിവിടങ്ങളിലെ കുട്ടികൾക്ക് 27ന് ഉച്ചയ്ക്ക് 2 ന് ചേർത്തല മുനിസിപ്പൽ ടൗൺ ഹാളിലും,കഞ്ഞിക്കുഴി,മുഹമ്മ,തണ്ണീർമുക്കം പഞ്ചായത്തുകളിലെ കുട്ടികൾക്ക് 28ന് രാവിലെ 10 മുതൽ കഞ്ഞിക്കുഴി പി.പി.സ്വാതന്ത്ര്യം സ്മാരക പഞ്ചായത്ത് ഹാളിലും,പട്ടണക്കാട്,കടക്കരപ്പള്ളി, ചേർത്തല തെക്ക് പഞ്ചായത്തുകളിലെ കുട്ടികൾക്ക് ആഗസ്റ്റ് 4ന് രാവിലെ 10 മുതൽ പട്ടണക്കാട് എസ്.സി.യു.ജി.വി.എച്ച്. എസ്.എസിലുമാണ് അവാർഡ് വിതരണം.