sad

ചേപ്പാട് : പുരോഗമന കലാസാഹിത്യസംഘം കാർത്തികപ്പള്ളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ചേപ്പാട് ദേശബന്ധു വായനശാലയിൽ കവിസംഗമം നടന്നു. സുരേഷ് മണ്ണാറശാല ഉദ്ഘാടനം ചെയ്തു. എം.കെ.വേണു കുമാർ അദ്ധ്യക്ഷത വഹിച്ചു. രവിപ്രസാദ് സ്വാഗതം പറഞ്ഞു. കെ.സി.രമേശ് കുമാർ, ഏവൂർ മോഹനദാസ് എന്നിവർ ആശംസിച്ചു. ജലജ സുരേഷ് നന്ദി പറഞ്ഞു. അനാമിക ഹരിപ്പാട്, ഷൈലജുമുനീർ,ഗീതാലക്ഷമി, കരുവാറ്റ പങ്കജാഷൻ, ഹരിപ്പാട് ഭാസ്കരൻ, അബ്ദുൾ ലത്തിഫ് ഹരിപ്പാട് വിജയൻ നായർ, ദാമോദർ, ഹരിപ്പാട് ശ്രീകുമാർ, മധു, മുട്ടം ചന്ദ്രാജി ,സത്യശീലൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.