ph

കായംകുളം: പത്തിയൂർ, എരുവ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പട്രോളിംഗിൽ പത്തിയൂർ തോണ്ട് തറയിൽ വീട്ടിൽ സാംമിന്റെ തോട്ടിൽ സൂക്ഷിച്ചിരുന്ന 25 ലിറ്റർ ചാരായവും 350 ലിറ്റർ കോടയും പിടിച്ചു.

എക്സൈസിനെ കണ്ട് അര ലിറ്റർ ചാരായവും മൊബൈൽ ഫോണും ഉപേക്ഷിച്ച് സാം രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളുടെ വീടിന് കിഴക്ക് വശത്തുള്ള പുഞ്ചയ്ക്കരികിൽ ,പായൽ പോളകൾക്കടിയിൽ സൂക്ഷിച്ചിരുന്ന ചാരായവും കോടയും കണ്ടെത്തിയത്.